ചിക്കൻ അര കിലോ, ഇഞ്ചി െചറിയ കഷണം, വെളുത്തുള്ളി 5ഗ്രാം പേസ്റ്റാക്കിയത്, മുളകുപൊടി 10 ഗ്രാം, മഞ്ഞൾപൊടി അര ടീസ്പൂൺ, വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്,സവാള 100ഗ്രാം,
ഉള്ളി 10 ഗ്രാം, പച്ചമുളക് 10 ഗ്രാം, കറിവേപ്പില ഒരു തണ്ട്, കശ്മീരി മുളകുപൊടി 5ടീസ്പൂൺ, മല്ലിപ്പൊടി 3ടീസ്പൂൺ, ഗരംമസാല 2 ടീസ്പൂൺ, ഉപ്പു പാകത്തിന്.
തയാറാക്കുന്ന വിധം:- വൃത്തിയാക്കിയ ചിക്കനിൽ കുറച്ച് ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ വറുത്തെടുക്കുക. അതേ എണ്ണയിൽ സവാള, ബാക്കിയുള്ള ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. അതുകഴിഞ്ഞ് കശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയിട്ട് പച്ച മണം മാറുന്ന വരെ മൂപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ശേഷം വറുത്ത ചിക്കൻ ഇട്ടു നന്നായി തിളപ്പിച്ച് വാങ്ങാം.