Recipe

കൂന്തൽ ഉലർത്തിയത് തയാറാക്കുന്ന വിധം

കൂന്തൽ കാൽ കിലോ,
ഉപ്പു പാകത്തിന്,
മഞ്ഞൾപൊടി അര ടീസ്പൂൺ,
മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ,
വെളിച്ചെണ്ണ 6 ടേബിൾ സ്പൂൺ,
തേങ്ങ അരിഞ്ഞത് 20 ഗ്രാം,
കടുക് കാൽ ടീസ്പൂൺ,
ഉലുവ ഒരു നുള്ള്,
പെരുംജീരകം 4 ഗ്രാം,
ഇഞ്ചി ചെറിയ കഷണം,
വെളുത്തുള്ളി 6അല്ലി,
സവാള 2എണ്ണം,
ഉള്ളി 5 എണ്ണം,
പച്ചമുളക് 2 എണ്ണം,
കറിവേപ്പില ഒരു തണ്ട്,
കുടംപുളി നീര് ഒന്നര ടീസ്പൂൺ,
മല്ലിപ്പൊടി ഒന്നര ടീസ്പൂൺ,
തക്കാളി ഒരെണ്ണം,
തേങ്ങാപാൽ ഒന്നര ടേബിൾസ്പൂൺ,
കുരുമുളകുപൊടി ഒരു ടീസ്പൂൺ.

തയാറാക്കുന്ന വിധം:- കൂന്തൽ വൃത്തിയാക്കി ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, പെരുംജീരകം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി അരിഞ്ഞ തേങ്ങയിട്ട് ഇളക്കി ബ്രൗൺ നിറമാകു‍മ്പോൾ കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക. ശേഷം പൊടിയായി അരി‍ഞ്ഞ ‍ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിളക്കി അരിഞ്ഞ സവാള മുതൽ കറിവേപ്പില വരെ ഇട്ടു വഴറ്റണം. ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി ചേർത്ത് വീണ്ടും വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞ തക്കാളിയും കുടംപുളി വെള്ളവും ചേർത്ത് തേങ്ങാപാലും ഒഴിച്ച്  ഇളക്കി വാങ്ങാം.