ബീഫ് അര കിലോ,
സവാള50 ഗ്രാം
ഉരുളക്കിഴങ്ങ് 100 ഗ്രാം,
ഇഞ്ചി ചെറിയ കഷണം,
പച്ചമുളക് 10 എണ്ണം,
കുരുമുളകുപൊടി ഒരു ടീസ്പൂൺ,
മല്ലിയില ആവശ്യത്തിന്,
കറിവേപ്പില ആവശ്യത്തിന്,
മുളകുപൊടി ഒരുടീസ്പൂൺ,
മഞ്ഞൾപൊടി അര ടീസ്പൂൺ,
ഉപ്പു പാകത്തിന്,
റൊട്ടിപ്പൊടി 50ഗ്രാം,
മുട്ട 2 എണ്ണം,
കോൺഫ്ലവർ 4 ടീസ്പൂൺ,
എണ്ണ വറുക്കാൻ ആവശ്യത്തിന്.
– ബീഫ് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിച്ച് മിക്സിയിൽ പൊടിച്ചെടുക്കുക.
പാത്രത്തിൽ എണ്ണ ഒഴിച്ച് ഉള്ളി വഴറ്റി പച്ചമുളക് ചതച്ചത്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റി കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. ശേഷം പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങു ചേർത്ത് നന്നായി യോജിപ്പിച്ച് മല്ലിയില, കറിവേപ്പില, ബീഫ്, റൊട്ടിപ്പൊടി ഇവ ചേർത്ത് നന്നായി ഇളക്കി ഇറക്കി വയ്ക്കുക. അതുകഴിഞ്ഞ് ചെറിയ ഉരുളകളാക്കി
കട്‌ലറ്റിന്റെ ആകൃതി വരുത്തണം. തയാറാക്കിയ കട്‍ലറ്റ് കോൺഫ്ലോറിൽ കോട്ട് ചെയ്തശേഷം അടിച്ചെടുത്ത മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി ചൂടാക്കിയ എണ്ണയിൽ തീ കുറച്ചുവച്ച് വറുത്തെടുക്കാം.