ഏത്തക്കായ 2 എണ്ണം,
വെളിച്ചെണ്ണ 4 ടീസ്പൂൺ,
കടുക് കാൽ ടീസ്പൂൺ,
ഉലുവ അര ടീസ്പൂൺ,
വെളുത്തുള്ളി 10 ഗ്രാം,
ഇഞ്ചി ചെറിയ കഷണം,
ഉള്ളി 10 എണ്ണം,
വറ്റൽമുളക് 3 എണ്ണം,
പച്ചമുളക് 4 എണ്ണം,
കറിവേപ്പില 2 തണ്ട്,
കുടംപുളി 2 എണ്ണം,
ഉപ്പു പാകത്തിന്,
തേങ്ങ അര മുറി,
മഞ്ഞൾപൊടി അര ടീസ്പൂൺ,
മുളകുപൊടി 2 ടീസ്പൂൺ.
തയാറാക്കുന്ന വിധം – നേന്ത്രക്കായ ചെറിയ കഷണങ്ങളാക്കുക.
പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, വറ്റൽമുളക് എന്നിവ വഴറ്റുക.
ഒപ്പം പച്ചമുളകും കറിവേപ്പിലയും ഇട്ടിളക്കി പകുതി വീതം മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്തു വഴറ്റണം. അതുകഴിഞ്ഞ് പാകത്തിനു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ ഏത്തക്കായയും കുടംപുളിയും ഉപ്പും ചേർത്തു വേവിക്കുക.
തേങ്ങയും ബാക്കി മഞ്ഞൾപൊടിയും മുളകുപൊടിയും നല്ലതുപോലെ അരച്ചൊഴിച്ച് പച്ച മണം മാറുന്നതുവരെ തിളപ്പിച്ച് കുറുകി വരുന്ന ക്രമത്തിൽ അൽപം പച്ച വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് ഉപയോഗിക്കാം.