ഞണ്ട് ഒരു കിലോ
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ,
ജീരകം ഒരു ടീസ്പൂൺ,
പെരുംജീരകം ഒരു ടീസ്പൂൺ,
കുരുമുളക് ഒരു ടേബിൾ സ്പൂൺ,
ഇടത്തരം സവാള അരിഞ്ഞത് ഒരെണ്ണം,
പച്ചമുളക് 2എണ്ണം,
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ,
തക്കാളി അരിഞ്ഞത് ഒരെണ്ണം വലുത്,
കശ്മീരി മുളകുപൊടി ഒന്നര ടീസ്പൂൺ,
മഞ്ഞൾപൊടി ഒരു ടീസ്പൂൺ,
മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ,
തേങ്ങ ചിരകിയത് അര കപ്പ്,
അണ്ടിപ്പരിപ്പ് 3- 4 എണ്ണം,
ഉപ്പു പാകത്തിന്.
താളിക്കാനുള്ള ചേരുവകൾ
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ,
കടുക് ഒരു ടീസ്പൂൺ,
വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ,
ഉള്ളി അരിഞ്ഞത് 2 ടേബിൾ സ്പൂൺ,
കറിവേപ്പില ഒരുപിടി.
തയാറാക്കുന്ന വിധം – പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം, പെരുംജീരകം, കുരുമുളക് എന്നിവ വഴറ്റുക. ശേഷം സവാള, പച്ചമുളക്, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവയിട്ട് എണ്ണ തെളിയുന്നത വരെ വഴറ്റണം. ഒപ്പം മുളകുപൊടിയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും ചേർത്ത് വീണ്ടും വഴറ്റി, തേങ്ങ ചിരവിയതും ഇട്ട് ഒന്നുകൂടി വഴറ്റി ചൂടാറുമ്പോൾ അണ്ടിപ്പരിപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി അരയ്ക്കുക. മിശ്രിതം ചട്ടിയിലേക്കു പകർത്തി കുറച്ചു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ വൃത്തിയാക്കിയ ഞണ്ടും ഉപ്പും ഇട്ട് വെന്തശേഷം വാങ്ങിവയ്ക്കാം. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് വെളുത്തുള്ളിയും ഉള്ളിയും കറിവേപ്പിലയും ഇട്ടു നല്ലതുപോലെ മൂപ്പിച്ച് കറിയിൽ ഒഴിച്ച് ഇറക്കിവയ്ക്കാം.