ചേരുവകൾ
ചിക്കൻ മുക്കാൽ കിലോ, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, ഗരംമസാല ഒരു ടീസ്പൂൺ, കശ്മീരി മുളകുപൊടി 2 ടേബിൾ സ്പൂൺ, മുളകുപൊടി അര ടീസ്പൂൺ, മഞ്ഞൾപൊടി അര ടീസ്പൂൺ, കുരുമുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പു പാകത്തിന്, തൈര് 2 ടീസ്പൂൺ,
ക്രഷ്ഡ് ചില്ലി ഒരു ടീസ്പൂൺ, കറിവേപ്പില ചെറുതായി അരിഞ്ഞത്, മുട്ട ഒരെണ്ണം, കോൺ ഫ്ലോർ–മൈദ കാൽ ടേബിൾ സ്പൂൺ, മൈദ കുറച്ച്, ചെറുനാരങ്ങ 2 എണ്ണം, വിനാഗിരി ഒരു ടീസ്പൂൺ, വെളച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്.
ഗാർണീഷിന്
പച്ചമുളക്–3എണ്ണം, കറിവേപ്പില ഒരു തണ്ട്, നാരങ്ങ ഒരെണ്ണം, ഉണക്കമുളക് 3 എണ്ണം, ഉള്ളി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത് കുറച്ച്.
തയാറാക്കുന്ന വിധം:- വൃത്തിയാക്കിയ ചിക്കനിൽ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് മുതൽ കറിവേപ്പില വരെയുള്ളവ ചേർത്തു നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കണം. അതുകഴിഞ്ഞ് മുട്ട, കോൺഫ്ലോർ, മൈദ എന്നിവ ചിക്കനിൽ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം. അതേ എണ്ണയിൽ പച്ചമുളകും കറിവേപ്പിലയും വറുത്തെടുത്ത് ചിക്കനിൽ ചേർക്കുക. ഒപ്പം ഉള്ളിയും നാരങ്ങയും വച്ച് അലങ്കരിക്കാം.