ചേരുവകൾ
ചിക്കൻ – 600ഗ്രാം
വിനാഗിരി -1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
ഇഞ്ചി അരച്ചത് -1 ടേബിൾസ്പൂൺ
വെളുത്തുള്ളി അരച്ചത് -1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി-3 ടീസ്പൂൺ
ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
അരിപ്പൊടി -11/2 ടേബിൾ സ്പൂൺ
നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ
കറിവേപ്പില
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കിയ ചിക്കൻ കഴുകി വെള്ളം നന്നായി വാർത്തെടുക്കണം.
2. ചിക്കനിലേക്ക് 1 ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ഒരു പത്തു മിനുട്ട് മാറ്റി വെക്കുക.
3. പത്തു മിനുട്ടിനു ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും ഗരം മസാലപ്പൊടിയും അരിപ്പൊടിയും നാരങ്ങാ നീരും ചേർത്തു നന്നായി കുഴച്ചെടുത്തു ഒരു മണിക്കൂർ മാറ്റി വെക്കുക.
4. ഒരു മണിക്കൂറിനു ശേഷം നല്ല ചൂടായ എണ്ണയിലേക്ക് ചിക്കൻ ഓരോ പീസായി ഇട്ട് മൊരിയുന്നത് വരെ ഇളക്കാതെ പൊരിക്കുക.
ഒരു സൈഡ് റെഡിയായി വന്നതിന് ശേഷം മറിച്ചിട്ട് കുറച്ചു കറിവേപ്പില കൂടി ചേർത്തു പൊരിച്ചു മറ്റേ സൈഡും റെഡിയായി വന്നാൽ കോരിയെടുക്കാം.