കേരള സർക്കാർ അംഗീകാരമുള്ള പ്രിന്റിങ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ്. സാങ്കേതികവിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള 2025-2 ഒരുവർഷ കെജിടിഇ പ്രീ-പ്രസ് ഓപ്പറേഷൻ, കെജിടിഇ പ്രസ് വർക്ക്, കെജിടിഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
എസ്എസ്എൽസി അഥവാ തത്തുല്യയോഗ്യത പാസായവർക്ക് യോഗ്യത. ട്ടികജാതി/പട്ടികവർഗ/ മറ്റ് അർഹതപ്പെട്ട വിഭാഗക്കാർക്കും ഒബിസി/എസ്ഇബിസി/ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
കോഴ്സിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അതത് കേന്ദ്രങ്ങളിൽ റിപ്പോർട്ട്ചെയ്യണം. വിശദ വിവരങ്ങൾക്ക് 0471-2474720, 0471-2467728 | www.captkerala.com ബന്ധപ്പെടുക.
STORY HIGHLIGHT: kgte printing courses