Recipe

തയ്യാറാക്കാം ചോറിനും ദോശക്കും ഒപ്പം കഴിക്കാവുന്ന കിടിലന്‍ ചമ്മന്തി – chutney

ചൂട് ചോറിനൊപ്പം ചമ്മന്തി കൂടെയുണ്ടേൽ അടിപൊളി ആയിരിക്കും. ഈ കോംബോ ഇഷ്ടപ്പെടാത്ത മലയാളികൾ ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ തേങ്ങ ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായി ഒരു കിടിലൻ ചമ്മന്തി തയ്യാറാക്കിയാലോ

ചേരുവകൾ

  • ചെറിയ ഉള്ളി
  • പുളി
  • വറ്റല്‍ മുളക്
  • ഉപ്പ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം വറ്റല്‍ മുളക് അടുപ്പിലെ കനലില്‍ ചുട്ടെടുക്കുക. തൊലി കളഞ്ഞ ചെറിയ ഉള്ളിയും വറുത്തെടുത്ത വറ്റല്‍ മുളകും ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. അതിലേക്ക് അല്‍പം പുളി ചേര്‍ത്ത് കൈ കൊണ്ട് ഞെരടിയെടുക്കുക. എന്നിട്ട് അതിന് മുകളില്‍ അല്‍പം വെളിച്ചെണ്ണ ഒഴിക്കുക.  ചമ്മന്തി റെഡി.

STORY HIGHLIGHT: chutney