ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും. വെള്ളിയാഴ്ച കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്.
STORY HIGHLIGHT: kerala red alert heavy rain