Kerala

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി – child kidnap attempt

കൊച്ചി നെട്ടൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം . ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്തുവയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെ മിഠായി നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ മിഠായി നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച ഇയാള്‍ ആദ്യം കുട്ടികള്‍ക്ക് മിഠായി നല്‍കി. ഇനിയും മിഠായി വേണമെന്ന് കുട്ടികൾ പറഞ്ഞപ്പോൾ ഇയാൾ വാനിലേക്ക് മിഠായി എടുക്കാന്‍ പോയി ഈ തക്കത്തിന് കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് ഏറെ വൈകിയാണ് അന്വേഷണം ആരംഭിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: child kidnap attempt