കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം ലോറിക്ക് മുകളില്‍ മരം വീണ് അപകടം. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു. അതിനിടയിൽ ലോറിക്ക് മുകളില്‍ മരം വീഴുകയായിരുന്നു. വാഹനത്തിനുള്ളില്‍ ആളുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഡ്രൈവിങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ശിഖരങ്ങള്‍ മുറിച്ചുമാറ്റിയാലെ വാഹനത്തിനകത്ത് ആളുണ്ടോ എന്ന കാര്യം ഉറപ്പിക്കാനാവൂ. ലോറിക്കു പുറമേ ബസ്സിനു മുകളിലും മരം വീണു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
STORY HIGHLIGHT: tree falls on lorry