മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 16 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതാണ് കാരണം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മാവന്റെ മകനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.
അമ്മാവന്റെ 25 വയസുള്ള മകനുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഈ ബന്ധം മാതാപിതാക്കൾ ശക്തമായി എതിർത്തു. ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് പെണ്‍കുട്ടിയെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
STORY HIGHLIGHT: 16 year old girl dies suicide