കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അരൂരിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്നാണ് ആലപ്പുഴ എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് പല ഭാഗങ്ങളിലും മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് തുറവൂർ സ്റ്റേഷനിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു.
story highlight: tree fell in railway track