Kerala

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അരൂരിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്നാണ് ആലപ്പുഴ എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് പല ഭാഗങ്ങളിലും മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു.

story highlight: tree fell in railway track