World

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

യുഎസ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ നിന്ന് പടിയിറങ്ങി ട്രംപിന്റെ മുഖ്യ ഉപദേശകരില്‍ ഒരാളായ ഇലോൺ മസ്ക്. ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് മടങ്ങിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സാമ്പത്തികമായും മറ്റും ട്രംപിനെ ഏറ്റവുമധികം പിന്തുണച്ച വ്യക്തിയാണ് മസ്‌ക്.

‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും.’ മസ്ക് എക്സിൽ കുറിച്ചു. എന്നാൽ ട്രംപിന്റെ തീരുവനയങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലുള്ള നീരസമാണ് മസ്‌കിന്റെ പദവിയൊഴിയലിന് പിന്നിലെന്നാണ് നിഗമനം.

STORY HIGHLIGHT: elon musk resigns