പച്ചരി-3/4 കപ്പ്
പുഴുക്കലരി-3/4 കപ്പ്
ഉഴുന്ന്-1/2 കപ്പ്
ഉലുവ-1/4 ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം പാകത്തിന്
തയ്യാറാക്കുന്ന വിധം
1. അരികൾ രണ്ടും ഒന്നിച്ചാക്കി നന്നായി കഴുകിയെടുത്ത് കുതിരാനായി വെള്ളമൊഴിച്ചു വെക്കുക.
2. ഉഴുന്നിലേക്ക് ഉലുവയും ചേർത്തു ഒരു പ്രാവശ്യം മാത്രം കഴുകിയെടുത്ത ശേഷം കുതിരാനായി 2 കപ്പ് നല്ല വെള്ളം ഒഴിച്ച് വെക്കുക.
അരിയും ഉഴുന്നും 6 മുതൽ 7 മണിക്കൂർ വരെ കുതിരാനായി വെക്കാം,ഇതിൽ ലാസ്റ്റ് രണ്ടോ മൂന്നോ മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം.
3. കുതിർന്ന് വന്ന ശേഷം ആദ്യം ഉഴുന്നെടുത്ത് അതിലെ വെള്ളം ഊറ്റിയെടുക്കണം,ഈ വെള്ളത്തിലാണ് മാവ് റെഡിയാക്കേണ്ടത്.
4. ആദ്യം ഉഴുന്ന് മിക്സിയുടെ ജാറിലേക്കിട്ട് ആവശ്യത്തിന് നമ്മൾ മാറ്റി വെച്ച ഉഴുന്ന് കുതിർത്ത വെള്ളം ചേർത്തു നന്നായി അരച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റുക.
5. ഇനി അരിയും ജാറിലേക്കിട്ട് കുറേശ്ശെ ഇടക്കിടക്ക് വെള്ളം ചേർത്തു നന്നായി അരച്ചെടുക്കുക. തിക്ക് ആവുന്നതിനനുസരിച്ചു വെള്ളം ചേർത്തു കൊടുത്താൽ മതി, മാവ് ലൂസാവരുത്.
6. അരി അരച്ചതും ഉഴുന്നിലേക്ക് ചേർത്തു ഉപ്പും ചേർത്തു 5 മുതൽ 10 മിനുട്ട് വരെ കൈ കൊണ്ട് കോരി ഒഴിക്കുന്ന രീതിയിൽ മിക്സ് ചെയ്യുക.
7. ഇനി മാവ് അടച്ചു വെച്ച് 8 മുതൽ 10 മണിക്കൂർ വരെ പൊങ്ങാനായി അധികം തണുപ്പില്ലാത്ത സ്ഥലത്തു മാറ്റി വെക്കുക.
തണുപ്പുള്ള കാലാവസ്ഥ ആണെങ്കിൽ കട്ടിയുള്ള ഒരു തുണിയിൽ പൊതിഞ്ഞു വെക്കാം
8. മാവ് പൊങ്ങി വന്നതിനു ശേഷം ഒറ്റത്തവണ പതുക്കെ ഒന്ന് മിക്സ് ചെയ്ത് ഇഡലി തട്ടിലേക്ക് മാവ് ഒഴിച്ച് ഇഡലി വേവിച്ചെടുക്കാം.