ചേരുവകൾ
അരിപ്പൊടി -1 കപ്പ്
വെള്ളം -1 1/4 കപ്പ് (ഓരോ പൊടിയനുസരിച്ചും വ്യത്യാസമുണ്ടാകും)
ഉപ്പ്
തേങ്ങ ആവശ്യത്തിന്
ശർക്കര
അവിൽ വേണമെങ്കിൽ ചേർക്കാം
വാഴയില/പൊടിഞ്ഞി ഇല/പൂവട അച്ചിലും ഉണ്ടാക്കാം
തയ്യാറാക്കുന്ന വിധം
1. ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു തിളക്കുമ്പോൾ ഉപ്പിട്ട് ഇളക്കി അരിപ്പൊടി ചേർത്തു തീ കുറച്ചു വെച്ച് നന്നായി ഇളക്കി പൊടി വാട്ടിയെടുക്കുക.
2. തേങ്ങയിലേക്ക് ശർക്കര പൊടിച്ചതും കുറച്ചു അവിലും ചേർത്തു നന്നായി മിക്സ് ചെയ്യുക.
3. വാട്ടിയെടുത്ത മാവ് നന്നായി കുഴച്ചെടുത്തു (ഇടക്ക് കയ്യിൽ കുറച്ചു വെള്ളം തൊട്ട് കുഴച്ചെടുക്കാം) ഒരു ചെറുനാരങ്ങയെക്കാളും കുറച്ചു വലുപ്പമുള്ള ഉരുളയാക്കി പത്തിരി പ്രെസ്സിൽ വെളിച്ചെണ്ണ പുരട്ടി പ്രെസ്സ് ചെയ്ത് പരത്തിയെടുക്കാം.
4. ഇനി ഇത് ഇലയിൽ വെച്ചു ആവശ്യത്തിന് ഫില്ലിങ്ങും വെച്ച് മടക്കി പത്തിരിയുടെ രണ്ടു സൈഡും വിരൽ കൊണ്ട് പ്രെസ്സ് ചെയ്ത് ഒട്ടിച്ചു ഇല പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കാം.