ചേരുവകൾ
വെള്ളം -1 ഗ്ലാസ്സ്
പാൽ -1 ഗ്ലാസ്സ്
ഇഞ്ചി -1/4 ഇഞ്ച് വലുപ്പമുള്ള കഷ്ണം
എലക്കായ – 2 എണ്ണം
ചായപ്പൊടി -ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
ഫില്ലിങ്ങിന് ,
ക്രീം ചീസ് -2 ടേബിൾ സ്പൂൺ
പഞ്ചസാര പൊടിച്ചത്
ബ്രെഡ്
തയ്യാറാക്കുന്ന വിധം
1. ഒരു പാത്രം അടുപ്പിൽ വെച്ചു അതിലേക്ക് വെള്ളമൊഴിച്ചു തിളക്കുമ്പോൾ ഇഞ്ചിയും ഏലക്കായയും ചായപ്പൊടിയും പഞ്ചസാരയും പാലും ചേർത്തു നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്ത് അരിച്ചു മാറ്റിവെക്കുക.
2. ക്രീം ചീസിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാര പൊടി ചേർത്തു നന്നായി മിക്സ് ചെയ്യുക.
3. ബ്രെഡിന്റെ സൈഡ് (ബ്രൗൺ കളർ)കട്ട് ചെയ്ത് മാറ്റിയ ശേഷം ക്രീം ചീസ് സ്പ്രെഡ് ചെയ്ത് വേറൊരു പീസ് ബ്രെഡ് അതിന്റെ മുകളിൽ വെച്ചു ആദ്യം റെഡിയാക്കിയ ചായ ബ്രെഡ് കുതിരുന്ന വിധത്തിൽ നന്നായി ഒഴിച്ച് കൊടുക്കുക.