ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ ചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ജേഴ്ണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി എത്തി. ജൂൺ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും.
സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പലതവണയായി ചിത്രത്തിന്റെ റിലീസ് നീട്ടിയത്. നീതിക്കായി പോരാടാനുറച്ച നൈസാം സലാം സുപ്രീം കോടതിയിൽ പോയാണ് ആഭ്യന്തര കുറ്റവാളിയുടെ റിലീസിലേക്ക് ആസ്പദമായ ഉത്തരവ് സ്വന്തമാക്കിയത്. കൂടാതെ നേരത്തെ ആരോപണം ഉന്നയിച്ച ആരുടേയും കൈയിൽ നിന്ന് ചിത്രം നിർമ്മിക്കാൻ ഒരു തുകയും മേടിച്ചിട്ടില്ല എന്ന് നിർമാതാവ് നൈസാം സലാം വ്യക്തമാക്കിയിരുന്നു.
View this post on Instagram
ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാർസ് ഫിലിംസും ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമാട്ടോഗ്രാഫര്‍ – അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍ – സോബിന്‍ സോമന്, മ്യൂസിക് – ബിജിബാല്‍, മുത്തു, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോര്‍ – രാഹുല്‍ രാജ്.
STORY HIGHLIGHT: aabhyanthara kuttavali