ഈ പലഹാരത്തിന് ആരാധകർ ഏറെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമുള്ള അരി മുറുക്ക് എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- ഉഴുന്ന് – 1 കപ്പ്
- പച്ചരി – 4 കപ്പ്
- വെള്ളം – 5 കപ്പ്
- എള്ള് – 1/ 4 കപ്പ്
- കുരുമുളകുപൊടി – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- വെളുത്തുള്ളി – 1 എണ്ണം
തയ്യാറാക്കുന്ന വിധം
നന്നായി കഴുകിയ ഉഴുന്ന് പാനിൽ ഇട്ട് ചൂടാക്കി എടുക്കാം. ശേഷം ചെറു തീയിൽ ഇട്ട് നല്ല ഒരു ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കണം. ഇനി ഇത് ചൂടാറിയ ശേഷം ഒട്ടും തരികളില്ലാതെ പൊടിച്ചെടുക്കാം. ഇടിയപ്പത്തിൻറെ പൊടി പോലെ പച്ചരിയും നന്നായി പൊടിച്ച് നല്ല പോലെ വറുത്ത് എടുക്കണം. ശേഷം ഉഴുന്ന് പൊടിയും അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകുപൊടിയും എള്ളും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇനി ഇതിലേക്ക് തിളച്ച വെള്ളം കുറേച്ചെയായി ഒഴിച്ച് കൊടുത്ത് നന്നായി കുഴച്ചെടുക്കാം. വെള്ളം ഒഴിക്കുമ്പോൾ ഒരു വെളുത്തുള്ളി ചതച്ചെടുത്ത് ഒരു അരിപ്പയിൽ ഇട്ട് , അതേ അരിപ്പയിൽ കൂടി ഒഴിച്ച് കൊടുക്കണം.
ഇനി ഒരു സേവനാഴിയിൽ കൂടി മുറുക്കിൻറെ ആകൃതിയിൽ ഒരു വാഴയിലയിലേക്കോ ബട്ടർ പേപ്പറിലേക്കോ പിഴിഞ്ഞെടുക്കാം. ഇനി ഓരോന്നായി നല്ല ചൂടുള്ള എണ്ണയിൽ വറുത്തെടുക്കാം.
STORY HIGHLIGHT: rice murukku