Recipe

രുചികരമായ ഒരു ഓറിയോ മിൽക്ക് ഷേക്ക് ആയാലോ ? – oreo milk shake

കുട്ടികൾക്കും മുതിർന്നവർക്കും ഉള്ളം തണുപ്പിക്കാൻ പറ്റിയ ഒരു ഓറിയോ മിൽക്ക് ഷേക്ക് ആയാലോ. തയ്യാറാക്കാം നിമിഷ നേരം കൊണ്ട് വീട്ടിൽ തന്നെ കടയിൽ കിട്ടുന്ന അതെ രുചിയിൽ.

ചേരുവകൾ

തണുത്ത പാൽ – 2 കപ്പ്
ഓറിയോ ബിസ്‌ക്കറ്റ് – 10 എണ്ണം
ഡയറി മിൽക് ചോക്ലേറ്റ് – 12 ചെറിയ കഷ്ണങ്ങൾ
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്സ് – തണുപ്പിന് ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം

തിളപ്പിച്ച പാൽ നന്നായി തണുപ്പിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്കു ഓറിയോ ബിസ്‌ക്കറ്റ് പൊട്ടിച്ചിട്ട് ഡയറി മിൽക്ക് ചോക്ലേറ്റ് കഷണങ്ങളാക്കിയതും ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർത്ത് അടിച്ചെടുക്കുക. ഇനി ഐസ് ക്യൂബ്‌സും തണുത്ത പാലും കൂടി ചേർത്ത് ഒന്നുടെ നന്നായി അടിച്ചെടുത്താൽ ഓറിയോ മിൽക്ക് ഷേക്ക് തയ്യാർ.

STORY HIGHLIGHT: oreo milk shake