സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 71600 രൂപയാണ് ഒരു പവന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 8950 രൂപയായി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.
ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.