പ്രശസ്ത തമിഴ് സംവിധായകന് വിക്രം സുകുമാരന്‍(47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്നും ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
മദയാനക്കൂട്ടം, രാവണക്കൂട്ടം എന്നിവയാണ് വിക്രം സുകുമാരന്റെ ശ്രദ്ധേയ സിനിമകള്‍. തെക്കന്‍ തമിഴ്നാട്ടിലെ ജാതി സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ മദയാനക്കൂട്ടം എന്ന സിനിമയാണ് വിക്രം സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.
കതിര്, അഞ്ജു എന്നിവര്‍ പ്രധാന വേഷമിട്ട, 2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.
content highlight: Vikram Sukumaran