ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? രുചികരമായ ബ്രെഡ് ഓംലെറ്റ് തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- തൈര്- 1 കപ്പ്
- കടലമാവ്- 3 ടേബിൾസ്പൂൺ
- മുളുകുപൊടി- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
- ജീരകപ്പൊടി- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- സവാള- 1
- ഇഞ്ചി- 1 ഇഞ്ച്
- മല്ലിയില- 2 ടേബിൾസ്പൂൺ
- ബ്രെഡ്
- നെയ്യ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ഒരു കപ്പ് തൈരെടുക്കാം. അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കടലമാവ്, 1 ടീസ്പൂൺ മുളകുപൊടിയും, 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 1 ടീസ്പൂൺ ജീരകപൊടിയും ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത് 2 ടേബിൾസ്പൂൺ തുടങ്ങിയവ ചേർത്തു നന്നായി ഇളക്കാം. ഒരു ബ്രെഡ് എടുത്ത് മുകളിലായി ഈ മിശ്രിതം പുരട്ടാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപ്പം നെയ്യോ എണ്ണയോ ചേർത്തു ചൂടാക്കാം. ബ്രെഡിൻ്റെ മിശ്രിതം പുരട്ടിയ വശം അതിലേക്കു വച്ച് വേവിക്കാം. ഇരുവശങ്ങളും ഇതുപോലെ നന്നായി വേവിച്ചെടുക്കാം.