സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ ഇന്ന് ആളുകൾ പല സാഹസിക അഭ്യാസങ്ങൾക്കാണ് മുതിരുന്നത്. അങ്ങനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു വൈറൽ റീലിസ് ആയിരുന്നു ഒരു യുവതി ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്നതിന്റെ റീൽസ്. ഈ റീലിസ് വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചിരുന്നത്. ഇപ്പോഴിതാ ആരും വിഡിയോ അനുകരിക്കരുത് എന്ന് പറഞ്ഞ് മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ് നാഗർകോവിൽ സ്വദേശി ഷക്കീല ബാനു.
ഷക്കീല അപകടകരമായി ചിത്രീകരിച്ച റീൽസ് ചർച്ചയായതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി യുവതി എത്തിയത്. റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും വിഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും. ഷക്കീല ബാനു പറഞ്ഞു.
നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. ഇതോടെ സംഭവത്തിൽ യുവതിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് എത്തിയിരുന്നു.
STORY HIGHLIGHT: woman dances running train doorstep