മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. എന്നാൽ കുട്ടികൾ മുരിങ്ങയില കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. എന്നാൽ ചോറിനൊപ്പം കഴിക്കാൻ തയ്യാറാക്കിയാലോ ഒരു അടിപൊളി മുരിങ്ങ ഇല ചമ്മന്തി.
ചേരുവകൾ
- വെളിച്ചെണ്ണ – 2 സ്പൂൺ
- ഉഴുന്ന് പരിപ്പ് – 1 സ്പൂൺ
- കടലപ്പരിപ്പ് – 1 സ്പൂൺ
- വെളുത്തുള്ളി – 3 അല്ലി
- വറ്റൽ മുളക് – 3 എണ്ണം
- ചെറിയുള്ളി – 5 എണ്ണം
- മുരിങ്ങയില – 1/4 കപ്പ്
- വാളൻ പുളി – ചെറിയ കഷ്ണം
- തേങ്ങ ചിരവിയത്- അര കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച്, ഉഴുന്ന് പരിപ്പും കടല പരിപ്പും ചേർത്ത് വഴറ്റുക. ശേഷം ഇതിലേയ്ക്ക് വെളുത്തുള്ളിയും വറ്റൽ മുളകും ചെറിയുള്ളിയും മുരിങ്ങയിലയും വാളൻ പുളിയും ചേർത്ത് വഴറ്റിയത്തിന് ശേഷം തേങ്ങയും ഉപ്പ് ചേർത്ത് മിക്സിയിൽ ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക. മുരിങ്ങ ഇല ചമ്മന്തി തയ്യാർ
STORY HIGHLIGHT: Muringa leaves chammanthi