വെജിറ്റബിള്‍ കുഴി പനിയാരം ഉണ്ടാക്കിയാലോ. ഇഡ്ഡലിയുടെയും ഉണ്ണിയപ്പത്തിന്റെയും ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം. പുറമെ ക്രിസ്പിയും അകത്ത് മൃദുലവുമാണ്.
ചേരുവകള്‍
ഇഡലി / ദോശ മാവ്
കാരറ്റ് ചീകി എടുത്തത് – 1 /4 കപ്പ്
ല്ലിയില അരിഞ്ഞത് – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ കാരറ്റ് ഇഡലി/ദോശ മാവിലേക്കു ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു അപ്പം പാന്‍ ചൂടാക്കി ഓരോ കുഴിയിലേക്കും എണ്ണ ഒഴിക്കുക. തയാറാക്കിയ മാവ് ഓരോ കുഴിലേക്കും ഒഴിച്ച് 2 – 3 മിനിറ്റ് വെന്ത ശേഷം വശം തിരിച്ച് ഇട്ടു പാകം ചെയ്യുക. രുചികരമായ വെജിറ്റബിള്‍ കുഴിപനിയാരം റെഡി. ചട്നി അല്ലെങ്കില്‍ സാമ്പാര്‍ കൂട്ടി കഴിക്കാം.