നിങ്ങള്‍ ഹോട്ടലില്‍ പോയി ഗ്രീന്‍ ചിക്കന്‍ കഴിക്കാറുണ്ടോ? ആഫ്രിക്കന്‍ രുചിയായ ഗ്രീൻ ചിക്കൻ ഇന്ത്യയിൽ പലയിടങ്ങളിലും പല രുചികളിലും കിട്ടും. ഗോവയില്‍ പോയാല്‍ സ്പെഷ്യല്‍ ചിക്കന്‍ കാഫ്റേല്‍ അല്ലെങ്കില്‍ ഗ്രീന്‍ ചിക്കന്‍ കിട്ടും. നിങ്ങള്‍ക്കും ഈ വിഭവം എളുപ്പത്തിൽ രുചികരമായി വീട്ടിൽ തന്നെ ഉണ്ടാക്കാം.
ചേരുവകള്‍
ബ്രഡ് – ആവശ്യത്തിന്
നൂഡില്‍സ് – 1 ചെറിയ പാക്കറ്റ്
മൈദ – 1 ടീസ്പൂണ്‍
സവാള – 1/2 ചെറുതാക്കി അരിഞ്ഞത്
തക്കാളി – 1/2 ചെറുതാക്കി അരിഞ്ഞത്
കാരറ്റ് – ചെറിയ കഷ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് സവാള ചൂടാക്കി ചൂടാക്കുക. അതിനുശേഷം കാരറ്റും തക്കാളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്കു 1 1/4 കപ്പ് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ 3/4 പാക്കറ്റ് മാഗി മസാല ചേര്‍ത്ത് തിളപ്പിക്കണം. ആ സമയത്തു ഉപ്പു ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കാം. അതിലേക്കു മാഗ്ഗി പൊട്ടിച്ചു ഇട്ടു ഇളക്കി വെള്ളം വറ്റിച്ചു എടുക്കുക. അതിലേക്കു ബാക്കി ഉള്ള 1/4 പാക്കറ്റ് മാഗ്ഗി മസാല ഇട്ടു ഇളക്കി ചൂടാറാന്‍ വയ്ക്കുക. ബ്രഡ് വക്കുകള്‍ എല്ലാം മുറിച്ചു മാറ്റി പരത്തി എടുക്കുക. മൈദ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയത് ബ്രഡ് പരത്തിയതിന്റെ നാലു ഭാഗത്തും ആക്കുക. ശേഷം തയാറാക്കി വച്ച മാഗ്ഗി മിക്സ് വച്ചു ബ്രഡ് മടക്കി ഒട്ടിക്കുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ രണ്ടു വശവും മൊരിച്ചു എടുക്കാം.