Celebrities

അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റു മരിച്ചു | Jonadhan Jose

വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിൽ ആണ്

അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചു. അയല്‍ക്കാരനും ആയുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ ആണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിൽ ആണ്. ‘രണ്ടുപുരുഷന്മാര്‍ പരസ്പരം സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ ജോനാഥന്‍ ജോസിനെ കൊലപ്പെടുത്തി’, എന്ന് അദ്ദേഹത്തിന്റെ പങ്കാളി ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

content highlight: Jonadhan Jose