1. ബാക്കി വന്ന പുട്ട് കൈ കൊണ്ട് പൊടിച്ചെടുത്തു ഒരു ചട്ടിയിൽ നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ച് ചൂടാവുമ്പോൾ ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ഇട്ട് മൂപ്പിച്ചു അതിലേക്ക് പുട്ട് പൊടിച്ചത് ചേർത്തു നന്നായി വറുത്തെടുക്കും.
ചെറിയ ഉള്ളി ഇല്ലാതെ നെയ്യിൽ മാത്രം വറുത്തെടുത്തും കഴിക്കാറുണ്ട് (ഇങ്ങനെ വറുക്കുമ്പോൾ കുറച്ചു അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടി വറുത്തിടാം)
ഇതിലേക്ക് പഞ്ചസാര ചേർത്തോ അല്ലാതെയോ നാലുമണി ചായക്ക് ഒക്കെ കഴിക്കാം.
2. ബാക്കി വന്ന പുട്ട് പൊടിച്ചിട്ട് നെയ്പത്തിരി ഒക്കെ ഉണ്ടാക്കുന്ന സമയത്തു പൊടി വാട്ടുമ്പോൾ അതിലേക്ക് ചേർത്തു ഇളക്കും. പുട്ടുണ്ടാക്കിയ ദിവസം നെയ്പത്തിരി ഉണ്ടാക്കിയില്ലേലും ഫ്രിഡ്ജിൽ വെച്ചിട്ട് പിറ്റേ ദിവസം അതും കൂട്ടി നെയ്പത്തിരി ഉണ്ടാക്കും.
3. ബാക്കി വന്ന പുട്ട് പൊടിച്ചിട്ട് നമുക്ക് പുട്ട് മിക്സ് ഉണ്ടാക്കാം. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും എല്ലാം ചേർത്തു വഴറ്റി മസാലപ്പൊടികൾ എല്ലാം ചേർത്തു (ചിക്കൻ മസാല ആയാലും മതി) വഴറ്റിയിട്ട് ചിക്കാനോ ബീഫോ വേവിച്ചത് ഉണ്ടെങ്കിൽ അതും കൂടി ചേർക്കാം , എന്നിട്ട് പുട്ട് പൊടിച്ചതും കൂടി ചേർത്തു നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
മല്ലിയില ഉണ്ടെങ്കിൽ അതും കൂടി ചേർക്കാം.