ചേരുവകൾ
പച്ചരി -1 കപ്പ്
തേങ്ങ ചിരകിയത് -1/3 കപ്പ്
അവിൽ – 1/4 കപ്പ്
വെളിച്ചെണ്ണ -1 ടീസ്പൂൺ (ചട്ടിയിൽ നിന്ന് പെട്ടെന്ന് വിട്ട് പോരാൻ)
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. പച്ചരി അഞ്ചു മണിക്കൂറോളം കുതിർക്കുക, രാവിലെ ഉണ്ടാക്കാനാണെങ്കിൽ തലേദിവസം രാത്രി വെള്ളത്തിലിട്ടു വെക്കുക.
2. അരി കുതിർന്നു വന്ന ശേഷം മിക്സിയുടെ ജാറിലേക്കിട്ട് തേങ്ങയും അവിൽ കുതിർത്തതും (അവിലിൽ ഒരു 5 മിനുട്ട് വെള്ളമൊഴിച്ചു വെച്ചാൽ മതി) കുറച്ചു വെള്ളവും ഒഴിച്ചു നന്നായി അരച്ചെടുക്കുക.(വെള്ളം കൂടാതെ നല്ല തിക്ക് ആയി അരച്ചെടുക്കുക.
3. അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് പാകത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്തു ഇളക്കുക.
4. ഇനി അപ്പം നല്ല സോഫ്റ്റായി കിട്ടാൻ പാകത്തിന് നല്ല ചൂടുള്ള വെള്ളമൊഴിച്ചു ഉടനെ തന്നെ ഇളക്കുക.
5. ഇനി ഓട്ടട ചുടുന്ന ചട്ടി (ഓട്ടു മൺചട്ടി)നന്നായി ചൂടായതിനു ശേഷം ഓരോ തവി മാവ് ഒഴിച്ച് അപ്പത്തിന്റെ സൈഡിലൊക്കെ ഹോൾസ് വന്ന ശേഷം അടച്ചു വെച്ചു വേവിച്ചെടുക്കാം.ഒരു മിനുട്ടിനുള്ളിൽ തന്നെ ഓട്ടട റെഡിയാവും.