പാകിസ്താനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു. ടിക് ടോക് വീഡിയോകളിലൂടെ താരമായ സനയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. ഇസ്ലാമാബാദിലെ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയാണ് സന. എന്നാൽ സമൂഹമാധ്യമങ്ങളിൽ സജീവമായതിന്റെ പേരിൽ സന ബന്ധുക്കളിൽ നിന്ന് എതിർപ്പുകൾ നേരിട്ടിരുന്നതായും അതിനാൽ ഇതൊരു ദുരഭിമാനക്കൊലയാണെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
STORY HIGHLIGHT: pakistani influencer shot dead