ചേരുവകൾ
വെള്ളക്കടല -1/2 കപ്പ്
എണ്ണ – 2 ടേബിൾ സ്പൂൺ
സവാള -2 എണ്ണം
ഇഞ്ചി -1/2 ഇഞ്ച് കഷ്ണം
വെളുത്തുള്ളി -4 അല്ലി
തക്കാളി -1 എണ്ണം
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -2 ടീസ്പൂൺ
എരിവുള്ള മുളക് പൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് -5 എണ്ണം
കസൂരി മേത്തി – 1/2 ടീസ്പൂൺ
ടൊമാറ്റോ സോസ് -1 ടേബിൾ സ്പൂൺ
ബട്ടർ 1 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. കുതിർത്തെടുത്ത വെള്ളക്കടലഉപ്പും മഞ്ഞൾപ്പൊടിയും 1 കപ്പ് വെള്ളവും ചേർത്തു വേവിക്കുക.
2. ഒരു ചട്ടി അടുപ്പിൽ വെച്ചു എണ്ണ ഒഴിച്ചു (സൺഫ്ലവർ ഓയിൽ)ചൂടാവുമ്പോൾ ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും സവാള അരിഞ്ഞതും പാകത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റുക.
3. ഉള്ളിയൊക്കെ എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റിയിട്ട് അതിലേക്ക് തക്കാളി അരിഞ്ഞതും കൂടി ചേർത്തു വഴറ്റി മുളക് പൊടികളും മല്ലിപ്പൊടിയും കസൂരി മേത്തിയും ചേർത്തു വഴറ്റിയെടുത്ത ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വേണ്ടി മാറ്റി വെക്കുക.
4. ഇനി അണ്ടിപ്പരിപ്പ് മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് പൊടിച്ചെടുത്തിട്ട് അതിലേക്ക് വഴറ്റിയ മസാലയും ആവശ്യത്തിന് വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. (അണ്ടിപ്പരിപ്പ് കുതിർത്തെടുത്തത് ആണെങ്കിൽ വഴറ്റിയ മസാലയുടെ കൂടെ ഇട്ട് അരച്ചെടുക്കാം)
5. ഇനി അരച്ചെടുത്ത മസാല വേവിച്ച കടലയിലേക്ക് ചേർത്തു ഗ്രേവി അനുസരിച്ചു ആവശ്യത്തിന് വെള്ളവും ചേർത്തു ഇളക്കി തിളപ്പിക്കുക.
6. ഇതിലേക്ക് ബട്ടറും ടൊമാറ്റോ സോസും കൂടി ചേർക്കാം.
7. ലാസ്റ്റ് ഫ്രഷ് ക്രീമും അല്പം കസൂരി മേത്തി കയ്യിലിട്ട് ഒന്ന് തിരുമ്മി പൊടിച്ചിട്ട് അതും കൂടി ചേർത്തു തീ ഓഫ് ചെയ്യാം.രുചികരമായ ചന ബട്ടർ മസാല റെഡി..