ചേരുവകൾ:-
1- മാമ്പഴം: 4
2- പഞ്ചസാര: 1/4 കപ്പ്
3- വെള്ളം: 1 1/2 കപ്പ്
4- വിപ്പിംഗ് ക്രീം: 1.5 കപ്പ്
5- കണ്ടൻസ്ഡ് മിൽക്ക്: 1/4 കപ്പ്
6- ബ്രെഡ്: 12 കഷ്ണങ്ങൾ
തയ്യാറാക്കുന്ന വിധം:
1-നാല് മാങ്ങ തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക
2- അരച്ച മാങ്ങ കൂട്ടിൽ നിന്ന് ഒരു മുക്കാൽ കപ്പ് എടുത്ത് ഇതിലേക്ക് കാൽ കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക
3- അടിച്ചെടുത്ത കൂട്ടിലേക്ക് അരക്കപ്പ് കൂടെ വെള്ളം ചേർക്കുക ഈ കൂട്ട് അടുപ്പിൽ വച്ച് ഒന്ന് തിളപ്പിച്ച് എടുക്കുക . ഒന്ന് തിളച്ചാൽ മാത്രം മതി
4-ഒന്നര കപ്പ് വിപ്പിംഗ് ക്രീമിലേക്ക് കാൽകപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഒരു മൂന്ന് മിനിറ്റ് അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി നമ്മൾ മാറ്റിവച്ചിട്ടുണ്ടായിരുന്ന മാങ്ങയുടെ കൂട്ടുകൂടി ചേർത്ത് ഒരു 30 സെക്കൻഡ് കൂടി അടിച്ചെടുക്കുക
5- ബ്രെഡിന്റെ അരികെല്ലാം കട്ട് ചെയ്തു വെക്കുക
6- സെറ്റിംഗ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
7- പുഡിങ് ട്രായിലേക്ക് ആദ്യം ബ്രെഡ് വെക്കുക. അതിന് മുകളിൽ നമ്മൾ തിളപ്പിച്ച മാങ്ങയുടെ കൂട്ട് ഒഴിച്ചു കൊടുക്കുക. അതിനുമുകളിൽ വിപ്പിംഗ് ക്രീമിൻറെ കൂട്ട് ഒഴിച്ചു കൊടുക്കുക. ഇതുപോലെതന്നെ രണ്ടാമത്തെ ലെയറും ചെയ്യുക ആദ്യം ബ്രെഡ് പിന്നെ മാങ്ങയുടെ കൂട്ട് പിന്നീട് വിപ്പിംഗ് ക്രീമിന്റെ കൂട്ട്.
8- മൂന്നാലു മണിക്കൂർ നന്നായി തണുക്കാൻ വേണ്ടി ഫ്രിഡ്ജിലേക്ക് മാറ്റുക
9- ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്ത് കഴിക്കാം