1-ചന്ദ്രക്കാരൻ മാങ്ങ -2 എണ്ണം ചെറിയ മാങ്ങയാണെങ്കിൽ നാലെണ്ണം 5 എണ്ണം എടുക്കാം
2-വെള്ളം- 1/2 കപ്പ്
3-ഉപ്പ് -ആവശ്യത്തിന്
4-ശർക്കര- ഒരു അച്ചു (അരക്കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക)
5-നെയ്യ്- ഒരു ടീസ്പൂൺ
6-തേങ്ങ- ഒരു പിടി
7-തൈര് -1/3 കപ്പ്
8-മഞ്ഞൾപൊടി-1/4 ടീസ്പൂൺ
9-മുളകുപൊടി -1 ടീസ്പൂൺ
-താളിക്കാൻ ആവശ്യമുള്ളത്
10-നെയ് -1 ടേബിൾസ്പൂൺ
11-ഉലുവ-1/4 ടീസ്പൂൺ
12-കടുക് 1/4 ടീസ്പൂൺ
13-കറിവേപ്പില- രണ്ട് തണ്ട്
14-വറ്റൽ മുളക്- നാലെണ്ണം
1- മാങ്ങ അര കപ്പ് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക
2-ഒരൊറ്റ ശർക്കര അരക്കപ്പ് വെള്ളത്തിൽ ഉരുക്കിയത് ഇതിലേക്ക് ചേർക്കുക
3-ശർക്കരയിൽ മാങ്ങ നല്ലപോലെ വഴറ്റിയെടുക്കുക
4- ഇതിൻറെ കൂടെ തന്നെ ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് കൊടുക്കണം
5- ഒരുപിടി തേങ്ങ 1/3 കപ്പ് തൈരും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക
6-ഈ കൂട്ട് മാങ്ങയിലേക്ക് ഒഴിച്ച് ഒന്ന് തിളപ്പിച്ച് എടുക്കുക
താളിക്കാൻ ആവശ്യമുള്ളത്
7-ഒരു ടേബിൾ സ്പൂൺ നെയ്യിലേക്ക് കാൽ ടീസ്പൂൺ ഉലുവയും കാൽ ടീസ്പൂൺ കടുവ ഇട്ട് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക
ഇനി നിങ്ങൾക്കിത് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്