വിവാഹത്തിന് വ്യത്യസ്‍തമായി അണിഞ്ഞൊരുങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സത്കാരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും ശ്രദ്ധാകേന്ദ്രമാകാൻ എന്തു കോപ്രായവും കാണിക്കുന്ന തരത്തിലേക്ക് ഈ ഒരുക്കം മാറിയിട്ടുണ്ടെന്നുള്ളതും യാഥാർഥ്യമാണ്. ഇപ്പോൾ ചർച്ചയാകുന്നത് ഫിഷ് ഹെയർസ്റ്റൈലാണ്.
തലമുടി കണ്ടാൽ മീനെ പോലെ തോന്നിപ്പിക്കുന്ന ‘ഫിഷ് ഹെയർസ്റ്റൈൽ’ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത് 83 മില്യൺ പേരാണ്. ഡൽഹി ആസ്ഥാനമായുള്ള ഹെയർസ്റ്റൈലിസ്റ്റ് റിഷവ് തിവാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ, നെറ്റിസൺസ് മുഴുവൻ ചർച്ച ചെയ്യുന്നത്. എന്നാൽ കൗതുകമായി മാറിയ ഈ ഹെയർസ്റ്റൈലിന് വരുന്നത് കൂടുതലും പരിഹാസകമന്റുകളാണ് എന്നതാണ് മറ്റൊരു കാര്യം. കല്യാണം കടലിൽ വച്ചാണോ എന്നാണ് ഒരാൾ ചോദിക്കുന്നത്.
ക്രിയേറ്റിവിറ്റിയൊക്കെ കൊള്ളാം, പക്ഷെ മണവാട്ടികൾക്ക് പറ്റിയതല്ല എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. മറ്റു ജീവികളെ വച്ച് മുടി സ്റ്റൈലാക്കാമോ എന്നു ചോദിക്കുന്നവരും ഏറെയാണ്. എന്തായാലും സ്റ്റൈലിസ്റ്റുകൾക്കിടയിൽ അടുത്ത ട്രെൻഡിങിനാവും ഇത് തുടക്കമിടുകയെന്നതും സംശയമില്ലാതെ പറയാം.
content highlight: Fish hair style