ഇന്ത്യയിൽ മദ്യവിൽപ്പനയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശ് 2024-25ൽ മദ്യം വിറ്റ് നേടിയത് 51,000 കോടി രൂപയാണ്.
2018 – 19 വർഷത്തിൽ 23,927 കോടിരൂപയായിരുന്നു യുപി സർക്കാരിന്റെ മദ്യ വില്പനയിലുള്ള വരുമാനം.
അതേസമയം രണ്ടും മൂന്നും സ്ഥാനത്തുള്ളത് കർണാടകയും മഹാരാഷ്ട്രയുമാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലെ മദ്യ വില്പനയിൽ നിന്നുള്ള വരുമാനം 38,525 കോടി രൂപയാണ്.
30,500 കോടി രൂപയാണ് മദ്യ വില്പനയിലൂടെ മഹാരാഷ്ട്ര നേടിയത്.