ഒരേ രുചിയിൽ ഉള്ള മുട്ട ഓംലെറ്റ് തയ്യാറാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ഓംലെറ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ പതിവായി ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും മുട്ട ഉപയോഗിച്ചുള്ള ഓംലെറ്റ്. എന്നാൽ മിക്കപ്പോഴും ഓംലെറ്റ് തയ്യാറാക്കുമ്പോൾ അത് ഭയങ്കര കട്ടിയിൽ ഇരിക്കുന്നത് കാണാറുണ്ട്. അതിന് പകരമായി വളരെ സോഫ്റ്റ് ആയ രീതിയിൽ ഒരു ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഒരു വിസ്ക് ഉപയോഗിച്ച് അത് നന്നായി കൈവിടാതെ പതപ്പിച്ചെടുക്കണം. ഈയൊരു സമയത്ത് ഓംലെറ്റിലേക്ക് ആവശ്യമായ ഉപ്പ്, കുരുമുളകുപൊടിയുടെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ അത്, വെജിറ്റബിൾസ് ആഡ് ചെയ്യണമെങ്കിൽ അത് എന്നിവ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഒരു അളവ് പാത്രത്തിലേക്ക് പതപ്പിച്ചുവെച്ച മുട്ട ഒഴിച്ചു കൊടുക്കണം. കാരണം ഇതേ അളവിൽ തന്നെയാണ് പാലും ഈയൊരു ഓംലെറ്റിലേക്ക് എടുക്കേണ്ടത്.