തയാറാക്കുന്ന വിധം:
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ വലിയ ജീരകം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ¾ കിലോ ചിക്കൻ ചേർത്ത് ഇളക്കി രണ്ടു മിനിറ്റ് വഴറ്റുക. ചിക്കന്റെ നിറം മാറിത്തുടങ്ങുമ്പോൾ താഴെ പറയുന്ന മസാലപ്പൊടികൾ ചേർക്കുക:
• മല്ലിപ്പൊടി – 1 ടീസ്പൂൺ
• കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
• മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
എല്ലാം നന്നായി മിക്സ് ചെയ്ത് മീഡിയം തീയിൽ ഇടയ്ക്കിടെ ഇളക്കി അടച്ചുവെച്ച് വേവിക്കുക. ചിക്കൻ മുക്കാൽ വേവാവുമ്പോൾ , അതിലേക്ക് ഒരു ചെറിയ സവാള കനം കുറഞ്ഞു അരിഞ്ഞത് ചേർത്ത് ഇളക്കുക. പിന്നീട് കുരുമുളകുപൊടി – 1 ടീസ്പൂൺ, ഗരം മസാല – 1 ടീസ്പൂൺ, വെളിച്ചെണ്ണ – 1 ടീസ്പൂൺ എന്നിവ ചേർത്ത് വീണ്ടും ഇളക്കി കൊടുക്കുക. ഇനി ലോ ഫ്ലെയിമിൽ 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അവസാനമായി കറിവേപ്പില ചേർത്ത് ഇളക്കി എടുത്തു ഫ്ലെയിം ഓഫ് ചെയ്യുക