കമല്ഹാസന്-മണിരത്നം ചിത്രം തഗ് ലൈഫിനെ പ്രശംസിച്ച് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. മണിരത്നം മികച്ച രീതിയില്‍ ഈ സിനിമ ഒരുക്കിയിട്ടുണ്ടെന്നും കമല്ഹാസന്, സിമ്പു തുടങ്ങിയവര്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മിക്ക രംഗങ്ങളിലും OG മണി സാര്‍ വൈബ് ലഭിച്ചു. മണിരത്നം സര്- വിന്റേജ് ഗ്യാങ്സ്റ്റര്‍ സിനിമകളുടെ മാസ്റ്റര്‍. കമല്ഹാസന് സാറിന്റെ പെര്‍ഫോമന്‍സ് എപ്പോഴത്തെയും പോലെ അഭിനയത്തിന്റെ ഒരു മാസ്റ്റര്‍ക്ലാസ്സ് ആയിരുന്നു. സിമ്പുവിന്റെ സ്വാഗും പ്രകടനവും സൂപ്പറായിരുന്നു,’- കാര്‍ത്തിക് സുബ്ബരാജ്
Felt & relished the OG #Mani sir vibes in most of the scenes… Loved it #Thuglife 👌👌#ManiRatnam Sir – The Master of Vintage Gangster Dramas 🙏🏻❤️
@ikamalhaasan Sir's performance was as usual a masterclass in acting 🔥🔥
@SilambarasanTR_ 's swag and the performance of the… pic.twitter.com/12aTaA49qV
— karthik subbaraj (@karthiksubbaraj) June 6, 2025
അതേസമയം തഗ് ലൈഫിന് സമ്മശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നാണ് പലരും പറയുന്നത്. പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത തിരക്കഥയാണ് സിനിമയുടേതെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്ഹാസന് ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശന്, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര് മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിച്ചത്. തഗ് ലൈഫിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്നര്‍ ഡ്രീം ബിഗ് ഫിലിംസാണ്.