ലോക സമുദ്ര ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 9 ന് തിങ്കളാഴ്ച രാവിലെ 10 മുതൽ 11.30 വരെ കോവളം ആനിമേഷൻ സെന്ററിൽ (കെ.ജെ.ജെ.എം ഹാൾ ) പ്രാദേശിക മത്സ്യബന്ധന സമൂഹത്തിനായി സെമിനാർ സംഘടിപ്പിക്കുവാൻ യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസും സ്കാൽ ഇന്ത്യയും തീരുമാനിച്ചിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന സമുദ്ര പരിസ്ഥിതിയുടെ പശ്ചാത്തലത്തിൽ സുസ്ഥിര മത്സ്യബന്ധന രീതികൾ, സമുദ്ര സംരക്ഷണം -മത്സ്യബന്ധന വ്യവസായം എന്നിവ നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
സെമിനാറിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് ഡോ. സൂര്യ എസ് പ്രഭാഷണം നടത്തുന്നു.സുസ്ഥിര മത്സ്യബന്ധനം നടത്തുന്ന പ്രദേശത്തെ 5 മത്സ്യബന്ധന തൊഴിലാളികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിക്കുന്നു. നഗരസഭ വാർഡ് കൗൺസിലർ നിസ്സാമുദ്ദീൻ.
യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് സി.ഇ.ഒയും യങ് സ്കാൽ ഇന്ത്യ ഡയറക്ടറുമായ രാജ ഗോപാൽ അയ്യർ,
കോവളം പൊലീസ് എസ്.എച്ച്.ഒ ജയപ്രകാശ് തുടങ്ങിയവർ സംസാരിക്കുന്നു.
CONTENT HIGH LIGHTS;UDS Group of Hotels and Scal India organize seminar for fishing community on World Oceans Day