മലയാളികളുടെ മനസിനെ കീഴടക്കിയ ഗാനങ്ങളുടെ സംവിധായകനാണ് ജേക്സ് ബിജോയ്. ദുൽഖർ സൽമാൻ നായകനായെത്തിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ഗായകനായി സിനിമയിലേക്ക് എത്തിയ ജേക്ക്സ് മലയാളത്തിനു പുറത്തും നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ മിന്നൽവള എന്ന ഗാനവും ജേക്സിന്റെയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളിപ്പോൾ ചർച്ചയാകുകയാണ്.
വാക്കുകളിൽ നിന്നും…………..
തമിഴിൽ മാസ് പാട്ടുകളൊക്കെ എഴുതാൻ ഭയങ്കര എളുപ്പമാണ്. മലയാളത്തിൽ അങ്ങനെയല്ല, ഭയങ്കര പാടാണ്. ട്യൂണിനും ബീറ്റ്സിനേക്കാളുമൊക്കെ പ്രധാനമാണ് ലിറിക്സ്. അത് ചിലപ്പോൾ സ്ക്രിപ്റ്റിൽ നിന്നോ സംവിധായകനിൽ നിന്നോ ഒക്കെ വരും.
പിന്നെ ഇന്റർനാഷണൽ ലെവലിലുള്ള, അല്ലെങ്കിൽ യങ് ജനറേഷൻ ഒക്കെ കേൾക്കുന്ന തരത്തിലുള്ള ബീറ്റ്സ് വേണം. സംവിധായകൻ ഒരു സിനിമ മ്യൂസിക്കലി ആണ് കാണുന്നതെങ്കിൽ അത് ഭയങ്കര വ്യത്യാസമായിരിക്കും. ഒരുപാട് സംവിധായകർ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്.
അൽഫോൻസ് പുത്രനൊക്കെ പ്രേമത്തിൽ ചെയ്തിരിക്കുന്നത് അതാണ്. സംഗീതം എങ്ങനെയാണ് ആ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് നോക്കിയാൽ നമുക്കത് മനസിലാകും.
content highlight: Jakes Bijoy