ആശവര്‍ക്കര്‍മാര്‍ നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ പ്രചരണം നടത്തുമെന്ന് ആശമാര്‍. സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി പ്രചാരണം നടത്തും.
ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. വീടുകയറിയായിരിക്കും പ്രചാരണം നടത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിയുടെ നേതൃത്വത്തിലാകും പ്രചാരണം നടത്തുക.
ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം.