നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു. ധർമ്മപുരിയിൽ നടന്ന വാഹനാപകടത്തിൽ ആയിരുന്നു മരണം. തൃശ്ശൂർ മുണ്ടൂരിലെ പരിശുദ്ധ കർമ്മല മാതാ പള്ളിയിൽ ആയിരുന്നു സംസ്കാരം.
പിതാവിനെ അവസാനമായി കാണാൻ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോ ആംബുലൻസിലാണ് വീട്ടിലെത്തിയത്. ഷൈൻ ടോമിന്റെ അമ്മ മരിയ കാർമൽ സ്ട്രചറിൽ കിടന്നാണ് അന്ത്യോപചാരമർപ്പിച്ചത്.
ഷൈൻ ടോമിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി ചലച്ചിത്ര മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിയത്. സംസ്ഥാന സർക്കാറിന് വേണ്ടി സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ പുഷ്പചക്രം അർപ്പിച്ചു.