ചേർത്തല ഒറ്റമശ്ശേരി പൊഴിച്ചാലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. അപകടത്തിൽ വിപിൻ ലാൽ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ഇയാൾ രണ്ടു കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങി. സുഹൃത്തുക്കളോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെയായിരുന്നു അപകടം. സുഹൃത്തുക്കൾ നീന്തി മറുകരയിലെത്തിയെങ്കിലും നീന്തുന്നതിനിടെ വിപിൻ ആഴത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു.
സമീപവാസിയുടെ നേതൃത്വത്തിൽ വിപിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
story highlight: young man died in alappuzha