ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, മഗ്നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങിയ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.
ഒന്ന്
ദഹനത്തെ പിന്തുണയ്ക്കുകയും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകും ചെയ്യുന്ന പഴമാണ് ആപ്പിള്‍. ആപ്പിള്‍ കഴികുന്നത് ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഏറെ സഹായിക്കും.
രണ്ട്
ശരീരത്തില്‍ അമിതമായി കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
മൂന്ന്
പതിവായി ആപ്പിള്‍ കഴിക്കുന്നത് ശ്വാസകോശ അര്‍ബുദം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നാല്
ആപ്പിളിന്റെ തൊലി നാരുകളാല്‍ സമ്പുഷ്ടമാണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ മലബന്ധത്തിന് മികച്ച ഒരു ആശ്വാസമാണ്. നാരുകള്‍ അടങ്ങിയതിനാല്‍ ആപ്പിള്‍ തൊലിയോട് കൂടി കഴിക്കുന്നതാണ് നല്ലത്.
അഞ്ച്
ദിവസവും രണ്ടുനേരം ആപ്പിള്‍ കഴിക്കുന്നതിലൂടെ ഓര്‍മ്മശക്തി കൂടുന്നതിനൊപ്പം തലച്ചോറിന്റെ ആരോഗ്യവും വര്‍ദ്ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.