ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അഞ്ചെലോ മാത്യൂസ് വെളിപ്പെടുത്തലുമായി രംഗത്ത്. വിരമിക്കൽ പ്രഖ്യാപിച്ചിരിക്കെയാണ് താരം ജീവിതത്തെ സംബന്ധിച്ച് തുറന്ന് പറച്ചിൽ നടത്തിയത്.
അഞ്ചെലോ മാത്യൂസ് അവസാന ടെസ്റ്റ് മത്സരത്തിന് ഇപ്പോൾ ഒരുങ്ങുകയാണ്. ഇ എസ് പി എന്നിന് നൽകിയ അഭിമുഖത്തിലാണ് മാത്യൂസിന്റെ വെളിപ്പെടുത്തൽ. ആദ്യം ക്യാപ്റ്റൻസിയിലേക്ക് എത്തിയപ്പോൾ ഒരുപാട് തലമുടി നഷ്ടമായെന്നും അഞ്ചെലോ മാത്യൂസ് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…..
ആ സമയത്ത് നിങ്ങള്‍ ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. നിങ്ങള്‍ ക്യാപ്റ്റനായിരുന്നു. തകർപ്പൻ ബാറ്റിങിലൂടെ ടീമിന് ജയവും നല്ല ഇന്നിങ്സുകളും സമ്മാനിച്ചു. പരിമിത ഓവര്‍ മത്സരങ്ങളില്‍ ബൗൾ ഓപ്പൺ ചെയ്തു. ടെസ്റ്റിലും പന്തെറിഞ്ഞു. നിങ്ങള്‍ വളരെ ചെറുപ്പമായിരുന്നു. ഇത്രയും ഉത്തരവാദിത്തം വഹിക്കുന്നത് അന്യായമായി തോന്നിയോ യെന്നായിരുന്നു ചോദ്യം.
ഇല്ല, എല്ലാ ക്യാപ്റ്റന്മാരും ഇത് അനുഭവിക്കുന്നുവെന്നും ആ കാലത്ത് എനിക്ക് ധാരാളം മുടി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പല ക്യാപ്റ്റന്മാര്ക്കും അധികം മുടി ബാക്കിയില്ല. ഏത് ടീമിൻ്റെ ക്യാപ്റ്റൻ ആയാലും അധിക ഉത്തരവാദിത്തമുണ്ട്. എല്ലാവരും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, എല്ലാവരും നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. അത് ചിലപ്പോള്‍ അല്പം വേദനാജനകമായിരിക്കും, പക്ഷേ ഞാന്‍ അത് ആസ്വദിച്ചുവെന്നും- അദ്ദേഹം പറഞ്ഞു.
content highlight: Anjelo Mathews