അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പൈലറ്റ് സുമിത് സബർവാളിന്റെ ഉൾപ്പെടെ 119 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു
കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടക്കം 76 മൃതദേഹങ്ങള്‍ കൈമാറി.
ശേഷിക്കുന്ന മൃതദേഹങ്ങള്‍ ഉടന്‍ കൈമാറുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ അറിയിച്ചു. പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.