ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയ്ക്ക് തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം 4 ദൗത്യം വിജയകരമായി വിക്ഷേപിച്ചു.
കെന്നഡി സ്‌പേസ് സെന്ററിലെ 39 a ലോഞ്ചിംഗ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12:01നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടത്തിയത്. നാളെ വൈകിട്ടാണ് ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുക.
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ. സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് യാത്ര.
നാലു പതിറ്റാണ്ട് പിന്നിട്ട കമാൻഡർ രാകേഷ് ശർമയുടെ ബഹിരാകാശ യാത്രയ്ക്കുശേഷം, ഇത് ആദ്യമായി ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്താൻ പോകുന്നത്.
നാസയും, ഐഎസ്ആർഒയും, സ്പെയ്സ് എക്സും, യൂറോപ്പ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി അക്സിയം സ്പേസുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വകാര്യ യാത്ര പദ്ധതിയാണ് ആക്സിയം ഫോർ മിഷൻ.